കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. കേരള കോണ്‍ഗ്രസ് ജോസഫ് അംഗങ്ങളും ബിജെപി അംഗങ്ങളും ആയിരുന്നവര്‍ ഉള്‍പ്പെട്ട മുന്നണിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ബിജെപി അംഗമായിരുന്ന കെ.ജി വിജയന്‍ പിന്തുണച്ചതോടെയാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവിശ്വാസം പാസായത്. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ച്ച ഉച്ചതിരിഞ്ഞ് നടക്കും.
15 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് 7, ബിജെപി 5 കേരള കോണ്‍ഗ്രസ് ജോസഫ് എന്നിങ്ങനെയായിരുന്നു കക്ഷിനില. എല്‍ഡിഎഫ് അധികാരത്തിലിരുന്ന പഞ്ചായത്തില്‍ 2023 ആഗസ്റ്റില്‍ കേരള കോണ്‍ഗ്രസ് എം അംഗം മുന്‍ധാരണപ്രകാരം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് മുന്നണികളെ ഞെട്ടിച്ച കൂട്ടുകെട്ടുണ്ടായത്.
ബിജെപി പിന്തുണയോടെ ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കല്‍ പ്രസിഡന്റായപ്പോള്‍ ബിജെപിയിലെ രശ്മി രാജേഷ് വൈസ് പ്രസിഡന്റായി. അന്നുതന്നെ 3 പേരെയും ജോസഫ് വിഭാഗം പുറത്താക്കിയിരുന്നു. അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള നീക്കമാണിതെന്ന് എല്‍ഡ്എഫ് കണ്‍വീനര്‍ അശോക് കുമാര്‍ പൂതമന അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments