മൂന്നിലവില്‍ കടവുപുഴ പാലം തകര്‍ന്നത് പാലത്തിലൂടെ ക്രെയിന്‍ കടന്നുപോയതിന് പിന്നാലെ. ഏറെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് ടണ്‍ കണക്കിന് ഭാരമുള്ള ക്രെയിന്‍ കടന്നുപോയത്. സ്ലാബിന്റെ ഒരു ഭാഗം മാത്രം തൂണില്‍ താങ്ങി നിന്നിരുന്ന സ്ലാബിന് വാഹനം കടന്നുപോയതോടെ ഇളക്കം തട്ടുകയും സ്ലാബ് ആറ്റില്‍ പതിക്കുകയുമായിരുന്നു. ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോയടക്കം ചെറുവാഹനങ്ങള്‍ക്കുമുള്ള സഞ്ചാരമാര്‍ഗം ഇല്ലാതായി.
വാഹനഗതാഗതം തടസ്സപ്പെട്ടെങ്കിലും കാല്‍നടയാത്രികര്‍ക്ക് ആവശ്യമായ സൗകര്യം താല്‍ക്കാലികമായി ഒരുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക് പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളിലും ടൗണിലും എത്തിന്നവര്‍ക്ക് കടന്നുപോകാന്‍ ഇന്ന് തന്നെ സൗകര്യമൊരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പാലത്തിന്റെ പുനര്‍നിര്‍മാണം കുറെയൊക്കെ മുന്നോട്ട് പോയെങ്കിലും നിശ്ചലാവസ്ഥയിലാണ്. സോയില്‍ടെസ്റ്റ് അടക്കം കഴിഞ്ഞമാസം നടത്തിയിരുന്നു. മുന്‍പ് മാണി സി കാപ്പന്‍ എംഎല്‍എ തന്റെ ഫണ്ട് പൂര്‍ണമായും പാലത്തിനായി മാറ്റിവെയ്ക്കാന്‍ തയാറായെങ്കിലും അത്തരത്തില്‍ വിനിയോഗിക്കാന്‍ അനുമതി ലഭിച്ചില്ല. പാലം പണി തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും കാപ്പന്‍ ആരോപണമുയര്‍ത്തിയിരുന്നു. മഴക്കാലത്തിന് മുന്‍പേ പാലം പണി പൂര്‍ത്തിയാക്കണമെന്നാണ് പ്രദേശവാസികള്‍ ശക്തമായി ആവശ്യപ്പെടുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments