പാലാ കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ
ഉത്സവത്തിന് കൊടിയേറി. അശ്വതി നക്ഷത്രം മേടം രാശി ശുഭ മുഹൂര്‍ത്തത്തില്‍ പഞ്ചാക്ഷരി മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ രാവിലെയായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍.
കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാമികത്വം വഹിച്ചു. തുടര്‍ന്ന് സോപാന സംഗീതം, ഗീത പാരായണം, പ്രസാദഊട്ട് എന്നിവയും
വൈകിട്ട് ദീപാരാധനയും നടന്നു.
പ്രസിഡന്റ് മനോജ് ബി. നായര്‍, സെക്രട്ടറി എന്‍. ഗോപകുമാര്‍, ഖജാന്‍ജി കെ.ആര്‍.ബാബു കണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments