Latest News
Loading...

ക്രമസമാധാന നില ഇതുപോലെ ഭയാനകമായ സ്ഥിതി ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.



കേരളത്തില്‍ ക്രമസമാധാന നില ഇതുപോലെ ഭയാനകമായ ഒരു സ്ഥിതിയില്‍ ഒരിക്കലും  ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  ഏത് നിമിഷവും ആരും വേണമെങ്കിലും കൊല്ലപ്പെടാവുന്ന ഒരു സ്ഥിതിയാണ്‌കേരളത്തില്‍.  കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ കൊല്ലപ്പെടുന്നു. വിദേശ സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള അക്രമങ്ങള്‍ നമ്മുടെ കേരളത്തില്‍ നടക്കുകയാണ്. ഇതുപോലുള്ള അക്രമം നടത്താന്‍ പരിശീലനം കിട്ടിയ ആള്‍ക്കാരാണ് പിന്നിലുള്ളത്. യുപി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും പഠിക്കുന്ന കുട്ടികള്‍  ഇതുപോലുള്ള അക്രമം നടത്താന്‍ പരിശീലനം  കിട്ടിയിട്ടുണ്ട്. 



വെഞ്ഞാറമൂട്ടില്‍ ഒരു കുടുംബത്തില്‍ ഉണ്ടായിട്ടുള്ള അതിഭീകരമായ കൊലപാതകം ഇരുത്തി ചിന്തിപ്പിക്കേണ്ട കൊലപാതകമാണ്. അതൊരു സാധാരണ സംഭവം അല്ല.  വിദഗ്ധമായ പരിശീലനം എവിടെനിന്നോ കിട്ടിയിരിക്കുന്നത് എന്ന് വേണം കണക്കാക്കാന്‍.  ഏത് സ്‌കൂളിന് മുമ്പിലും എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസ മയക്കുമരുന്നു ലഹരികള്‍  സുലഭമായി കേരളത്തില്‍ കിട്ടും. ഇന്നേവരെ ഉണ്ടാവാത്ത കാര്യമാണ്. ഇത്തരം സംഘങ്ങള്‍ യാതൊരു തരത്തിലുള്ള തടസ്സവും ഇല്ലാതെ പ്രവര്‍ത്തിക്കുന്നു.  ഇതൊന്നും ഒരു സാധാരണ സംഭവം അല്ല. ഇതിന് പിന്നില്‍ വലിയ ശക്തികള്‍ ഉണ്ട്. 



കേരളത്തിലെ മയക്കുമരുന്ന് സംഭവങ്ങള്‍ക്ക് പിന്നില്‍ മതഭീകരവാദ സംഘടനകള്‍ ഉള്‍പ്പെടെയുണ്ട്. നിരവധി പേരെ കൊലപ്പെടുത്തിയിട്ട് കൂളായി നടക്കുന്നു. ഒരു പരിശീലനം കിട്ടാതെ ഇങ്ങനെയൊക്കെ കൊലപാതകങ്ങള്‍ നടത്താന്‍ സാധിക്കില്ല. പിഎഫ്‌ഐ നിരോധനത്തിന് ശേഷം അവയുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ശക്തമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാ പരിശോധനയ്ക്ക് വിധേയമാക്കണം. പി.സി ജോര്‍ജ്ജിന്റെ പിന്നാലെയല്ല നടക്കേണ്ടതെന്നും അത്തരം കാര്യങ്ങളിലാണ് അന്വേഷണം വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 



രാസലഹരികള്‍ കേരളത്തിലേക്ക് വരുന്നത്, ട്രാഫിക് ചെയ്യുന്നത് ,എവിടുന്നാണ് വരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം ആരാണ് ഇവര്‍ക്ക് വിതരണം ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത് ഇതൊക്കെ പോലീസ് അന്വേഷിക്കമം. ഏത് മാളത്തിലാണ് പിണറായി വിജയന്റെ പോലീസ് ഒളിച്ചിരിക്കുന്നത് എന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇത്രയും ദാരുണമായ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ കൈ മലര്‍ത്തുകയാണ് മുഖ്യമന്ത്രി. പഠനവിധേയമാക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്തരം മയക്കുമരുന്ന് സംഘങ്ങള്‍, അധോലോക സംഘങ്ങള്‍ രാജ്യദ്രോഹശക്തികള്‍ കേരളത്തില്‍ പത്തിവിടര്‍ത്തി ആടുകയാണ്. ഇത്തരക്കാരെ പിടിച്ചാല്‍ പിടിച്ചാല്‍ രണ്ടെണ്ണം വര്‍ഗീയവാദികള്‍ രണ്ടെണ്ണം DYFI എന്നതാണ് അവസ്ഥയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉന്നതരായിട്ടുള്ള പല ആളുകളും ഈ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.  സിപിഎമ്മിന്റെ പല ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും ഇത്തരം സംഘങ്ങളെ സഹായിക്കുന്നു.



കേരളം ജീവിക്കാന്‍ കഴിയാത്ത നാടായി കഴിഞ്ഞ ഒമ്പത് കൊല്ലം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റി. ശക്തമായ നടപടി ഉണ്ടായെങ്കില്‍ ഇതെല്ലാം അവസാനിക്കുമായിരുന്നു.  കേന്ദ്രസര്‍ക്കാറിന്റെ എല്ലാവിധ പിന്തുണയും ഇത്തരം നടപടികള്‍ക്കുണ്ട്. ഗവണ്‍മെന്റ് ഒരുതരത്തിലും നടപടിയെടുക്കുന്നില്ല. ഇത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ ഭാവി തലമുറയെ ഗുരുതരമായ ബാധിക്കുന്ന പ്രശ്‌നമാണ്.   ഈ വിഷയത്തില്‍ ശരിയായ നിലയിലുള്ള പ്രചാരണവും സമരവും ആരംഭിക്കാനാണ് ബിജെപി തീരുമാനം. എട്ടാം തീയതി വനിതാ ദിനത്തില്‍ സ്ത്രീകളെ അധികം പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.

രണ്ട് മണിയോടെ വസതിയിലെത്തിയ കെ. സുരേന്ദ്രനെ പി.സി. ജോർജ്, അഡ്വ. ഷോൺ ജോർജ് എന്നിവർ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബി.ജെ.പി. വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, അഖിൽ രവീന്ദ്രൻ, കെ.ആർ. സോജി, മിനർവ്വ മോഹൻ, മണ്ഡലം പ്രസിഡന്റ് ജോ ജിയോ തോമസ്, അഡ്വ. പി. രാജേഷ് കുമാർ തുടങ്ങിയവരും കെ. സുരേന്ദ്രനൊപ്പം പി.സി. ജോർജിന്റെ വസതിയിലെത്തിയിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments