മുനമ്പം വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് നിയമസാധുതയില്ലെന്ന് കോടതി. മനസിരുത്തിയല്ല കോടതി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അനുമതിയുണ്ട്. അതില്‍ കോടതി ഇടപെടുന്നില്ല. എന്നാല്‍ വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിലുള്ള വിഷയത്തില്‍ കമ്മീഷനെ വച്ചത് എന്തിന് എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറായന്‍ സര്‍ക്കാരിനായില്ല. ഈ ഘട്ടത്തില്‍ കമ്മീഷന്‍ നിയമനം ഹൈകോടതി റദ്ദാക്കുകയായിരുന്നു.
മുനമ്പം വിഷയം തലവേദനയായതോടെ സര്‍ക്കാര്‍ താല്‍ക്കാലിക ആശ്വാസം ലക്ഷ്യമിട്ടാണ് കമ്മീഷനെ നിയോഗിച്ചത്. കോടതി ഉത്തരവ് വന്നതോടെ പ്രശ്‌നം വീണ്ടും ചര്‍ച്ചയാകും. മുനമ്പത്ത് റിപ്പോര്‍ട്ട് തേടുകയും ജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തതെല്ലാം നിലവില്‍ റദ്ദാകും. സമരത്തില്‍ തുടരുന്ന മുനമ്പത്തെ ജനങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കാത്തിരുന്ന് കാണേണ്ടിവരും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments