തിടനാട് ജി.വി.എച്ച്.എസ്.എസിൽ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഗണിത-ശാസ്ത്രോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് സജിനി സതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മിസ്ട്രസ്സ് പ്രതിഭ പടനിലം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് റോബിൻ അഗസ്റ്റിൻ, ജിൻസി ജോസഫ്,SRG കൺവീനർ ജ്യോതി ലക്ഷ്മി,പ്രീ പ്രൈമറി അധ്യാപകരായ സിന്ധു,ജിജി എന്നിവർ ആശംസകളർപ്പിച്ചു.
തുടർന്ന് ഗണിതോത്സവഗാനത്തിന്റെ നൃത്താവിഷ്ക്കാരത്തോടുകൂടി ആരംഭിച്ച പരിപാടികൾ, വിസ്മയക്കാഴ്ച്ചകളൊരുക്കി. ഗണിതകേളികൾ, വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, ജ്യാമിതീയ രൂപങ്ങൾ പ്രതിഫലിപ്പിക്കുന്ന വീട് നിർമ്മാണം, രാത്രിയിലെ ആകാശക്കാഴ്ച്ചകൾ തുടങ്ങിയ ഒട്ടേറെ പരിപാടികൾ ഏറെ ആകർഷകമായി.
രക്ഷിതാക്കൾക്കായി നടത്തപ്പെട്ട വിവിധ മത്സരങ്ങൾ പരിപാടിയെ ഏറെ മിഴിവുറ്റതാക്കി. തുടർന്ന് മികച്ച അവതരണങ്ങൾക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു. R സിന്ധു, ജിജിമോൾ ജേക്കബ്, ഗീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments