Latest News
Loading...

സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.




സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന  രാപ്പകൽ സമരം ഡിമാൻ്റുകൾ അംഗീകരിച്ച് ഉടൻ ഒത്തു തീർപ്പാക്കണമെന്ന് തിടനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ വിതരണം ചെയ്യേണ്ട തുച്ചമായ പ്രതിമാസ ഓണറേറിയം യഥാസമയം വിതരണം ചെയ്യാതെ സമരക്കാരെ ആക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തുന്ന ആരോഗ്യ ധനകാര്യ മന്ത്രിമാർ ആശ വർക്കർമാരോട് മാപ്പ് പറയണം. 

 


ആരോഗ്യ വകുപ്പിനു കീഴിൽ 18 വർഷത്തോളമായി പണിയെടുക്കുന്ന ആശമാർ 62 വയസ്സ് തികയുമ്പോൾ വെറും കൈയ്യോടെ പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവ് പിൻവലിച്ച് മറ്റു സംസ്ഥാനങ്ങളുടെ മാത്യകയിൽ 5 ലക്ഷം രൂപ പിരിച്ചുവിടൽ ആനുകൂല്യം അനുവദിക്കണം. 


ചൂഷിതരായ ഒരു വിഭാഗം സ്ത്രീ തൊഴിലാളികൾ നടത്തുന്ന സമരത്തെ പിന്തുണക്കാനും വിജയിപ്പിക്കാനും മുഴുവൻ ആശാവർക്കർമാരും തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ബെറ്റി റ്റോജോ ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി കുര്യൻ തുരുത്തിയിൽ പ്രതിഷേധ ധർണ്ണക്ക് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ്കുമാർ മുഖ്യപ്രഭാക്ഷണം നടത്തി.


ജില്ലാ കമ്മറ്റി അംഗങ്ങളായ ph നൗഷാദ്, വർക്കിച്ചൻ വയംപോത്തനാൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോ മുളങ്ങശ്ശേരി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വർക്കി സ്കറിയ പൊട്ടംകുളം , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുനിതാ അനിൽ, ജോയി പാതാഴ, ചാർളി അലക്സ്, മോഹനകുമാർ കമ്മണ്ണൂർ, ബേബിച്ചൻ പരവരാകത്ത്, കുര്യച്ചൻ പൂവത്തിനാൽ, ബെന്നി കൊല്ലിയിൽ, ജയ്മോൻ മംഗലത്ത്, ജിമ്മി പരവരാകത്ത്, ബിജു പാറയിൽ, സന്തോഷ് നടമാടത്ത്, സിബിച്ചൻ പൂവത്തിനാൽ, ജോമോൻ മണ്ണൂർ, ചന്ദ്രൻ കളരിക്കൽ, കെ.വി. കുര്യൻ കരോട്ടുപുള്ളോലിൽ, 


ഔസേപ്പച്ചൻ പൊട്ടനാനിയിൽ, ബിവിച്ചൻ ഉഴുത്തുവാൽ, ജോസ് തോട്ടുങ്കൽ, ബിനോയി ചന്ദ്രൻകുന്നേൽ, ജോർജ് ഇലഞ്ഞിക്കൽ, ജോസഫ് വെള്ളൂർ, ജോയി പേണ്ടാനത്ത്, സാജു കാരമുള്ളിൽ, സനു വാരിയാനിക്കാട്, ജിയോ വർക്കിച്ചൻ വയംപോത്തനാൽ, രാജു പാറയിൽ, ബിനു പറപ്പള്ളിയിൽ, ജോബി ചൂണ്ടിയാനിപുറത്ത്, ഡേവിസ് കുഴിക്കാട്ടിൽ, റ്റിബിൻ തൊടുപുനയിൽ, സജിൻ മഠത്തികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments