ഈരാറ്റുപേട്ട നടയ്ക്കൽ കുഴിവേലിയിൽ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടകവസ്തുക്കൾ ശേഖരണത്തിനായി ഉപയോഗിച്ച കെട്ടിട ഉടമ പാറയിൽ ഇർഷാദിനെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വണ്ടൻമേടിൽ നിന്ന് സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ കണ്ടത്തിൽ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടന്നത്.
പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ഫ്യൂസ് വയറുകൾ, എയർ ഗൺ എന്നിവ പിടിച്ചെടുത്തു. ഷിബിലിക്ക് സ്‌ഫോടക വസ്തു നൽകിയ തീക്കോയി സ്വദേശി മുഹമ്മദ് ഫാസിലിനെയൂം പോലീസ് പിടികൂടിയിരുന്നു. ഷിബിലിലും ഫാസിലും ചേർന്ന് മലഞ്ചരക്ക് വ്യാപാരത്തിനായാണ് ഈരാറ്റുപേട്ടയിൽ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. ഇതിനോട് ചേർന്ന് തന്നെ ഇർഷാദിന്റെ വ്യാപാര സ്ഥാപനവും ഉണ്ടായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments