Latest News
Loading...

ബഡ്ജറ്റിന് അംഗീകാരം



മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ 2025 26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര ലഘൂകരണത്തിനും മാലിന്യമുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിനും കുടിവെള്ളം , പാർപ്പിടം എന്നീ മേഖലകളിൽ ഒന്നിയുള്ള സുസ്ഥിരവികസനം നടപ്പാക്കുന്നതിനും...


പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻറ് റീന റിനോൾഡ് ആണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ചാർലി ഐസക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments