കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും കൂടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലും, കോളേജ് ഓഫ് നഴ്സിംഗും സംയുക്തമായി "സ്നേഹസ്പർശം 2K25" എന്ന പദ്ധതി നടപ്പാക്കുന്നു. ആരോഗ്യ പരിരക്ഷണം എന്ന ആശയം കേവലം സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് മാത്രം ഒതുക്കി നിർത്താതെ ജാതിമതഭേദമെന്യേ ഈ നാട്ടിലെ എല്ലാ സാധാരണക്കാരായ ജനങ്ങളുടെയും വീട്ടുപടിക്കൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
"സ്നേഹസ്പർശം 2K25" എന്ന ഈ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ഈ വരുന്ന ഏപ്രിൽ രണ്ടാം തീയതി രാവിലെ 10 മണിക്ക് കുമ്മണ്ണൂർ സാംസ്കാരിക നിലയത്തിൽ വച്ച് അഡ്വക്കേറ്റ് മോൺസ് ജോസഫ് MLA നിർവഹിക്കും. കുമ്മണ്ണൂരിൽ നിലവിലുള്ള പകൽവീട് അല്ലെങ്കിൽ വയോജന വിനോദ വിശ്രമ കേന്ദ്രത്തിൽ വച്ചാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.
ഈ പദ്ധതിയിലൂടെ വിവിധങ്ങളായ ആരോഗ്യ സേവനങ്ങൾ ജാതിമതഭേദമെന്യേ എല്ലാ ജനങ്ങളിലും എത്തിക്കുവാൻ സാധിക്കുമെന്ന് സംഘാടകർ പറഞ്ഞു.
ലിറ്റിൽ ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ജോസീനാ , ലക്ചർ ആശാ മേരി വർഗീസ്, അസോസിയേറ്റ് പ്രൊഫസർ ജീവാ സെബാസ്റ്റ്യൻ, ലക്ചർ സിസ്റ്റർ പ്രവീണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments