42-ാമത് മഹായിടവക കൺവൻഷൻ്റെ മൂന്നാം ദിവസം വൈദീകർക്കായി ക്രമീകരിച്ചിരുന്ന യോഗത്തിൽ റവ.ഡോ. മോത്തി വർക്കി അച്ചൻ വചന സന്ദേശം നൽകി. ദ്രവ്യാഗ്രഹവും , സ്ഥാനമാനങ്ങളുമല്ല ദൈവത്തിൽ വിശ്വസിക്കണമെന്ന് വൈദീകരേയും, വിശ്വാസ സമൂഹത്തേയും ആഹ്വാനം ചെയ്തു. പണമല്ല മനുഷ്യൻ്റെ മൂല്യങ്ങളും ജീവിതവുമാണ് സമൂഹത്തോടുള്ള സന്ദേശം.
സ്ഥാനമാനങ്ങൾക്ക് പിറകെയുള്ള ഓട്ടമല്ല സഹോദരൻ്റെ ഉയർച്ചയിൽ സന്തോഷിക്കാൻ നമുക്ക് സാധിക്കണം. സഹോദരൻ്റെ വേദനയിൽ കരയാൻ കഴിയണം. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിന് പുരോഹിതർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.
മഹായിടവക ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. റവ. പി.സി. മാത്യു കുട്ടി, റവ. റ്റി.ജെ ബിജോയി, റവ. ജോസഫ് മാത്യു, റവ. രാജേഷ് പത്രൊസ്, റവ. ജോൺ വിൽസൺ, ശ്രീ. വർഗീസ് ജോർജ് പി. എന്നിവർ പ്രസംഗിച്ചു.
കൺവൻഷൻ്റെ നാലാം ദിവസം ബുധനാഴ്ച സ്ത്രീജനങ്ങൾക്കായി ക്രമീകരിക്കപ്പെട്ട ദിനത്തിൽ മിസ്സിസ് സമ്പത്ത് വർഗീസ് തിരുവചന സന്ദേശം നൽകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments