പെരിങ്ങുളം തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന അഞ്ചാമത് അഖില കേരള വടംവലി മാമാങ്കം 9-ാം തീയതി ഞായറാഴ്ച പെരിങ്ങുളം സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 9 ന് വൈകിട്ട് 5.30 ന് സിനിമാതാരം നരേന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിരുഹൃദയ ദേവാലായ വികാരി ഫാ. ജോര്‍ജ് മടുക്കാവില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, കൊച്ചി ഇന്‍കംടാക്സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതീസ് മോഹന്‍, സിനിമാതാരം മീനാക്ഷി അനുപ് എന്നിവര്‍ വിശിഷ്ട്യാതിഥികളായിരിക്കും. ചടങ്ങില്‍ റിട്ട. തഹല്‍സില്‍ദാര്‍ സണ്ണി കളപ്പുരക്കല്‍പറമ്പലിനെ ആദരിക്കും.
തിരുഹൃദയ ദേവാലയം സഹവികാരി ഫാ. ജോമസ് മധുരപുഴ, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അത്യാലില്‍, വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ്, സെന്റ് അഗസ്റ്റ്യന്‍സ് എച്ച്.എസ്. ഹെഡ്മാസ്റ്റര്‍ ജോസുകുട്ടി ജോസഫ്, മാങ്കുളം ഡി.എഫ്.ഒ. ഷാന്‍ട്രി ടോം, ഡി.വൈ.എസ്.പി. വിജിലന്‍സ്, ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി ഷാജു ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി, പെരിങ്ങുളം മഹാദേവ ക്ഷേത്രം പ്രസിഡന്റ് മിനര്‍വ മോഹനന്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് അംഗങ്ങളായ പി.യു. വര്‍ക്കി, സജി കദളിക്കാട്ടില്‍, സജി സിബി തുടങ്ങിയവര്‍ പ്രസംഗിക്കും.
മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി വി.എസ്. മോഹന്‍ വേലംപറമ്പില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 22,222 രൂപയും ഗ്യാലക്സി പെയിന്റ് ആന്‍ഡ് ഹാര്‍ഡ് വെയേഴ്സ് സ്പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിഗ് ട്രോഫിയും നല്‍കും. രണ്ടാം സമ്മാനമായി പ്രേംരാജ് ജി. കാരമുള്ളില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 15,001 രൂപയും വിനോ ജോസഫ് മടിക്കാങ്കല്‍ മെമ്മോറിയല്‍ എവര്‍റോളിഗ് ട്രോഫിയും മൂന്നാം സമ്മാനമായി പനയ്ക്കപ്പാലം ആറാംമൈല്‍ കൊഴുവന്‍മാക്കല്‍ ഫ്യൂവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന 12,001 രൂപയും കുര്യന്‍ തോമസ് എര്‍ത്തേല്‍ മെമ്മോറിയല്‍ എവര്‍റോളിഗ് ട്രോഫിയും നാലാം സമ്മാനമായി അനില്‍ സെബാസ്റ്റ്യന്‍ കാക്കല്ലില്‍ കൈപ്പള്ളി സ്പോണ്‍സര്‍ ചെയ്യുന്ന 8001 രൂപയും ഫോണ്‍ 4 യു പൂഞ്ഞാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിഗ് ട്രോഫിയും നല്‍കും.
5 മുതല്‍ 8 വരെയുള്ള സ്ഥാനക്കാര്‍ക്ക് 5001 രൂപ വീതവും 9 മുതല്‍ 16 വരെയുള്ള സ്ഥാനക്കര്‍ക്ക് 3001 രൂപയും സമ്മാനമായി നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് ഷിബു പനച്ചിക്കല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് പാലിയക്കുന്നേല്‍, ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കുന്നുവിള പുത്തന്‍വീട്ടില്‍, വിജോയ് വെട്ടുകല്ലേല്‍ എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments