99 വർഷമായി നാടിന്റെ അക്ഷരജ്യോതിസ്സായി തിളങ്ങിനിൽക്കുന്ന പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ ശതാബ്ദി ജൂബിലി വർഷത്തിന്റെ ഉദ്ഘാടനവും 99 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തപ്പെട്ടു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ
റവ.ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി ശതാബ്ദി ജൂബിലി വർഷത്തിന്റെ ഉദ്ഘാടനവും പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ജൂബിലി ഗാന റിലീസിംഗും ലോഗോ പ്രകാശനവും നിർവഹിച്ചു.
25 വർഷക്കാലമായി ഈ സ്കൂളിൽ ക്ലർക്ക് ആയി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ ബിനോയ് ജോർജിന് യാത്രയയപ്പ് നൽകി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ് ബോൾ ചാമ്പ്യനും പൂർവ്വ വിദ്യാർത്ഥിനിയുമായ കുമാരി മേരി കുര്യനെ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് മടുക്കാവിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ.ഫാ. തോമസ് മധുരപ്പുഴ, റവ. ഫാ. കുര്യാക്കോസ് പുളിന്താനം, റവ. ഫാ.സെബാസ്റ്റ്യൻ കടപ്ലാക്കൽ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ പി യു വർക്കി, ശ്രീ സജി കദളിക്കാട്ടിൽ, ശ്രീമതി മേരി തോമസ്, ശ്രീമതി സജി സിബി, ശ്രീമതി ആനിയമ്മ സണ്ണി, ജൂബിലി കമ്മിറ്റി കൺവീനർ ശ്രീ സ്റ്റാൻലി ജോർജ് ,പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി കടപ്രയിൽ ,എം പി ടി എ പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, അധ്യാപക പ്രതിനിധി ശ്രീമതി സുമിമോൾ ജോസ് ,സ്കൂൾ ചെയർമാൻ മാസ്റ്റർ ശ്യാം സുനിൽ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്കൂൾ ലീഡർ കുമാരി അന്ന ആദർശ് സമ്മേളനത്തിന് കൃതജ്ഞത അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപക അനധ്യാപകരുടെയും ഗാനമേളയും ആഘോഷത്തിന്റെ മാറ്റു വർദ്ധിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments