Latest News
Loading...

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും തമ്മില്‍ വാക്കേറ്റം



പൊതുവേദിയില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും തമ്മില്‍ വാക്കേറ്റം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍ വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. 



മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് പൂഞ്ഞാര്‍ എംഎല്‍എയെ ചൊടിപ്പിച്ചത്. ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് എംഎല്‍എ പറഞ്ഞു. എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോര്‍ജ്ജിന്റെ മറുപടി. 


അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി. പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒപിയില്ലെന്നും അതിന് നടപടി വേണമെന്നും  കണ്ട് കിട്ടിയിട്ടുവേണ്ടെ ഇത് പറയാനെന്നും ജോര്‍ജ്ജ് പറഞ്ഞു. സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു. 

വീഡിയോ 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments