Latest News
Loading...

പണവുമായി കടന്നയാളെ പാലാ പോലീസ് പിടികൂടി


ആശുപത്രിയിൽ രോഗിയെ പരിചരിക്കാനെത്തി, ബില്ലടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണവുമായി കടന്നയാളെ പോലീസ് കണ്ടെത്തി കസ്‌റ്റഡിയിലെടുത്തു. പാലാ മരിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കൽ ജോസഫിൻറെ പണമാണ് നഷ്ടമായത്. സംഭവത്തിൽ കൊല്ലം നെടുമ്പന സ്വദേശി ജെയിംസ് ലൂക്ക് ആണ് പിടിയിലായത്.


വീട്ടിൽതെന്നിവീണ് അസ്ഥിയ്ക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് കിടപ്പിലായിരുന്നു ജോസഫ്. ഇദ്ദേഹത്തെ പരിചരി ക്കാനാണ് സുഹൃത്ത് മുഖേന ജെയിംസിനെ ഒപ്പം നിർത്തിയത്. ഡിസ്‌ചാർജ്ജ് ചെയ്യുമ്പോൾ അടയ്ക്കുന്നതിനും ആശുപത്രി ആവശ്യത്തിനുമായി ഒരു ലക്ഷത്തോളം രൂപ ജോസഫിൻ്റെ കൈവശമുണ്ടായിരുന്നു. തിങ്കളാഴ്ച പു ലർച്ചെ ഈ പണം കൈക്കലാക്കി ജെയിംസ് കടന്നുകളയുകയായിരുന്നു.


പരാതിയെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയു കയും കൊല്ലത്ത് നിന്നും പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ എസ്ഐ ബേബി ജോൺ, എഎസ്ഐമാരായ സുനിൽ, ജോബി, ജിനു, എസ് സിപിഒ അരുൺകുമാർ, സിപിഒ സിനേഷ് എ ന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments