Latest News
Loading...

തലനാട് ഗവ. എൽ. പി. സ്കൂൾ വാർഷികോത്സവം



തലനാട് ഗവ. എൽ. പി. സ്കൂളിന്റെ 94-ആം വാർഷികോത്സവം വിപുലമായ രീതിയിൽ നടന്നു. തലനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സോളി ഷാജി വാർഷികോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സാജിത എ ഖാദർ സ്വാഗതപ്രസംഗം നടത്തി. പി റ്റി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ അധ്യക്ഷപ്രസംഗം നടത്തി. 



പഞ്ചായത്ത്‌ മെമ്പർമാരായ റോബിൻ ജോസഫ്, രോഹിണിഭായി ഉണ്ണികൃഷ്ണൻ, എം പി റ്റി എ പ്രസിഡന്റ് ശാരി അനൂപ്, എസ് എം സി ചെയർമാൻ കെ ജെ സെബാസ്റ്റ്യൻ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
 സ്കൂൾ അധ്യാപികമാരെയും അനധ്യാപക സ്റ്റാഫുകളെയും രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.



സ്കൂളിലും സബ് ജില്ലാ കലോത്സത്തിലും മികച്ച പ്രകടനം കാഴ്ച്ച വച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സെഖ്മെറ്റ് എനർജി സോളാർ, പാലാ, കുട്ടികൾക്കായി സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments