പെന്‍ഷന്‍കാരെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ കെഎസ്എസ്പിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണ്ണയുടെ ഭാഗമായി പാല സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടന്നു. കെ എസ് എസ് പി എപാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു ധര്‍ണ്ണ.നഗരസഭ പ്രതിപക്ഷ നേതാവ് പ്രോഫ.സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.
ആറു ഗഡു പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക അനുവദിക്കേണ്ടിടത് ഒരു ഗഡു അനുവദിച്ച സര്‍ക്കാര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ് എന്ന് പ്രൊഫസര്‍ സതീഷ് ചൊള്ളാനി പറഞ്ഞു. പ്രസിഡന്റ് ജോസഫ് അഗസ്റ്റിന്‍, സെക്രട്ടറി സണ്ണി മൈക്കിള്‍, ടിവി ജയമോഹന്‍, എ ജെ ദേവസ്യ, വി ബി സുജാത എ കെ സാലിക്കുട്ടി, രാജന്‍ വര്‍ഗീസ്, ടി കെ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments