Latest News
Loading...

വ്യാപാരസ്ഥാപനങ്ങളും പുരയിടവും കത്തിനശിച്ചു



ഇന്നലെ അർധരാത്രിയിൽ തേൻ പുഴഈസ്റ്റിൽ വൻ തീപിടുത്തം. 2 വ്യാപാരസ്ഥാപനങ്ങളും പുരയിടവും കത്തിനശിച്ചു. കുട്ടിക്കൽ പഞ്ചായത്തിലെ തേൻപുഴ ഈസ്റ്റിൽ ഗവ. ആശുപത്രിക്ക് എതിർവശം  പൂപ്പാടി റഹിമിൻ്റെ പലചരക്കു കട, മഠത്തിൽ സലിമിൻ്റെ ഉരുപ്പടി വ്യാപാര സ്ഥാപനം ഇതോട് ചേർന്നുള്ള പുരയിടം എന്നിവയാണ് കത്തി നശിച്ചത്. 



രാത്രി 12 മണിയോടെ തീപിടുത്തമുണ്ടാവുകയായിരുന്നുന്നു. നാട്ടുകാരും കാഞ്ഞിരപ്പള്ളിയിൽ അഗ്നി രക്ഷ സേനയും എത്തിയാണ് തീ കെടുത്തിയത്. തീപിടുത്തത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചത്. 


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments