Latest News
Loading...

ഒരേക്കര്‍ സ്ഥലം കത്തിനശിച്ചു



കടനാട് പഞ്ചായത്തിലെ എലിവാലി കുരിശു പള്ളിക്കു സമീപം ഒരേക്കര്‍ സ്ഥലം കത്തിനശിച്ചു. കൊല്ലപ്പള്ളി - മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല്‍ പുരയിടത്തിലാണ് ഞായര്‍ ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. 


തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര്‍ തോട്ടത്തിലേക്കും തീ പടരാതെ തടയാനായത് കൂടുതല്‍ നഷ്ടങ്ങള്‍ ഒഴിവാക്കി. വേലിക്കകത്ത് കുടിവെള്ള പദ്ധതി പൈപ്പ്‌ലൈനും അഗ്‌നിക്കിരയായി. ഇതു മൂലം കുടിവെള്ള വിതരണവും തടസപ്പെട്ടു. 


മേലുകാവ് പോലീസും സ്ഥലത്തെത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമന്‍, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജോര്‍ജ് കണങ്കൊമ്പില്‍, ജോസുകുട്ടി എലിവാലി തുടങ്ങിയവര്‍ സ്ഥലത്തെത്തി തീയണക്കാന്‍ നേതൃത്വം നല്കി.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments