Latest News
Loading...

ദമ്പതികളെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി ആക്ഷേപം



ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി ആക്ഷേപം. പൂഞ്ഞാർ പനച്ചിക പാറയ്ക്ക് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി സ്വദേശി അനൂപും ഭാര്യ സന്ധ്യയും ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ് .



ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. ഭരണങ്ങാനത്തേയ്ക്ക് പോവുകയായിരുന്ന അനൂപും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നാലെ എത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലേക്ക് പോയെങ്കിലും വാഹനം മറിഞ്ഞില്ല. എന്നാൽ ജീപ്പ് വീണ്ടും പിന്നാലെ എത്തുകയും ബൈക്കിൽ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. മുന്നോട്ടുപോയ ജീപ്പ് റിവേഴ്സ് വന്നെങ്കിലും ആളുകൾ ഓടി കൂടിയതോടെ വാഹനം ഓടിച്ച് രക്ഷപ്പെട്ടതായി അനൂപ് പറഞ്ഞു.


അനുപിന്റെ കാലിനും സന്ധ്യയുടെ മുഖത്തും ആണ് പരിക്ക് . കാലിലെ എല്ലൊടിഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. ഒരു ഓപ്പറേഷൻ നടത്തി. ഇനിയൊരു സർജറി കൂടി നടത്താനുണ്ട്. മുഖത്തിന് സാരമായി പരിക്കേറ്റ സന്ധ്യയ്ക്ക് പ്ലാസ്റ്റിക് സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. 



ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ചിലർ അവിടെ എത്തിയിരുന്നതായി അനൂപ് പറഞ്ഞു. എന്നാൽ അപകടത്തെക്കുറിച്ച് തമാശ മട്ടിലാണ് ഇവർ സംസാരിച്ചത്. സമീപത്തെ സൂപ്പർമാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അധികൃതർ പറഞ്ഞതായി അനുപ് പറഞ്ഞു. തന്നെ മനപ്പൂർവം അപകടത്തിൽ പെടുത്താൻ ശ്രമിച്ചവർ ലഹരിയുടെ പുറത്ത് നടത്തിയ അക്രമം ആണെന്ന് സംശയിക്കുന്നതായും അനൂപ് പറഞ്ഞു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments