കത്തോലിക്ക കോൺഗ്രസ്- യൂത്ത് കൗൺസിൽ പൂഞ്ഞാർ ഫോറോനയുടെ പ്രവർത്തന ഉദ്ഘാടനം പൂഞ്ഞാർ സെന്റ് മേരീസ് ഫോറോന പള്ളിയിൽ നടന്ന ചടങ്ങിൽ വെരി. റെവ. ഫാ.ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ നിർവഹിച്ചു. യൂത്ത് കൗൺസിൽ രൂപത കോർഡിനേറ്റർ ശ്രീ. ക്ലിന്റ് അരീപ്ലാക്കൽ യോഗത്തിൽ സ്വാഗതം ആശംസിച്ചു. കത്തോലിക്ക കോൺഗ്രസ് മേഖല പ്രസിഡന്റ് ശ്രീ.ജോർജ്ജ് തൊടുവനാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്ലോബൽ പ്രസിഡന്റ് ശ്രീ.രാജീവ് ജോസഫ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയും,മേഖല രക്ഷാധികാരി വെരി. റെവ.ഫാ.തോമസ് പനയ്ക്കക്കുഴിയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
തുടർന്നു കത്തോലിക്ക കോൺഗ്രസ് മേഖല ഡയറക്ടർ റെവ.ഫാ.മൈക്കിൾ നടുവിലേക്കൂറ്റ്, രൂപത ജനറൽ സെക്രട്ടറി ശ്രീ.ജോസ് വട്ടുകുളം ,രൂപത വൈസ് പ്രസിഡന്റ് ശ്രീ.ജോൺസൻ ചെറുവള്ളിൽ, രൂപത സെക്രട്ടറി ശ്രീ.എഡ്വിൻ പാമ്പാറ, മേഖലാ സെക്രട്ടറി ശ്രീ.ജോഷി പള്ളിപ്പറമ്പിൽ എന്നിവർ ആശംസകൾ നേരുകയും,പൂഞ്ഞാർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.ജോയ് കല്ലാറ്റ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
ആധുനിക കാലത്തിൽ സഭയും സമുദായവും നേരിടുന്ന ആത്യാത്മികവും ഭൗതികവും രാഷ്ട്രീയപരവുമായ വെല്ലുവിളികളെ സമ്മേളനം അഭിസംബോധന ചെയ്തു. സമുദായമാണെന്റ രാഷ്ട്രീയം എന്ന അവബോധം സഭാ വിശ്വാസികളിൽ ഉണ്ടായിരിക്കേണ്ടത്തിന്റെ പ്രെസക്തിയെ കുറിച്ചും സമ്മേളനത്തിൽ പരാമർശം ഉണ്ടായി.ക്രൈസ്തവ യുവത്വതിന്റെ പുരോഗമന ശാക്തികരണത്തിലൂടെ സഭയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും സമ്മേളനം ചർച്ച ചെയ്തു.
കത്തോലിക്ക കോൺഗ്രസ് -യൂത്ത് കൗൺസിൽ എന്ന യുവ ആശയത്തിലൂടെ, ക്രൈസ്തവ യുവത്വത്തെ രാഷ്ട്രത്തിനും കുടുംബത്തിനും സഭയ്ക്കും ഉതകുന്ന വ്യെക്തിത്വങ്ങളായി രൂപപ്പെടുത്തിയെടുത്തു പൗര ബോധമുള്ള സഭാ വിശ്വാസികളായി മാറ്റേണ്ടത്തിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments