പാതിവില തട്ടിപ്പിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര ടൗണിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. തട്ടിപ്പ് നടത്തിയവരിൽ നിന്നും പണം കൈപറ്റി യ മുഴുവൻ രാഷ്ട്രീയ നേതാക്കളെയും ക്രൈം ബ്രാഞ്ചിന്റെ അന്യോഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
.നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബി ജേക്കബ് കളപുരക്കൽ പറമ്പിൽന്റെഅദ്ധ്യ ക്ഷ തയിൽകൂടിയ പ്രതിഷേധ സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡോക്ടർ സെലിൻ ഫിലിപ്പ് ഉൽഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് ശ്രീ ജോയി തോമസ് ആനിതോട്ടം വൈസ്പ്രസിഡണ്ട് റോയ് വെള്ളരിങ്ങാട്ട് നിയോജകമണ്ഡലം സെക്രട്ടറി ജിമ്മിച്ചൻ തകിടിയെൽ എന്നിവർ പ്രസംഗിച്ചു.
പി. ജെ തോമസ് പ്ലാത്തോട്ടം, ബേബിച്ചൻ നെല്ലുവേലിൽ സെബാസ്റ്റ്യൻ തോമസ് കളപുരക്കൽ പറമ്പിൽ, ജോബി കല്ലറക്കൽ, ജോയിച്ചൻ ഞരളക്കാട്ട് നോബി മാടപ്പിള്ളി, സോജൻവാഴ യിൽ, ഷിനോയ് തുരുത്തിയിൽ എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments