ഡൽഹിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപത്തിഏഴ് വർഷങ്ങൾക്ക് ശേഷം 70 ൽ 48സീറ്റ് നേടി A A P മുഖ്യമന്ത്രിയേയും AAP സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളിനേയും പരാജയപ്പെടുത്തി ബി ജെ പി ചരിത്രവിജയം നേടിയതിൽ ബി ജെ പി തീക്കോയി പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിയിൽ ആഹ്ളാദപ്രകടനം നടത്തി. തീക്കോയി ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം തീക്കോയി പഞ്ചായത്തു ജംഗ്ഷനിൽ സമാപിച്ചു.
ആഹ്ളാദപ്രകടനത്തിന് ബി ജെ പി തിക്കോയി പഞ്ചായത്തു കമ്മിറ്റി പ്രസിഡൻ്റ് ഇ.ഡി രമണൻ ഇട്ടി പറമ്പിൽ, ജനറൽ സെക്രട്ടറി ജോസ് ജോൺ ആലാനിക്കൽ, ബൂത്ത് കമ്മിറ്റി പ്രസിഡൻ്റുമാരായ സജീവ് സാലു മാപ്രയിൽ , എ ആർ സോമൻ ഐക്കരതെക്കേൽ , റ്റി. ഡി. മോഹനൻ താന്നിക്കാത്തൊട്ടിയിൽ, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ വി. ജി. രാജൻ വെളളായിക്കാട്ട് , സിബി ജോർജ്, എം ജി സന്തോഷ് കുമാർ, ജ്യോതിഷ് ഗോപി, ജോസ് തുരുത്തിയിൽ, ജോയി മുഖാല, സുഭാഷ് ചോക്കാട്ട് , എ . ആർ . മനോജ് കുമാർ അറക്കൽ, ബാബു കന്നും കുഴിയിൽ , രതീഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments