തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ വിശ്വഹിന്ദി ദിനം ആഘോഷിച്ചു. ചിത്രപ്രദർശനം, പ്രസംഗം, പ്രശ്നോത്തരി,പോസ്റ്റർ രചന, മുദ്രാവാക്യ രചന, മാഗസിൻ പ്രകാശനം തുടങ്ങിയവ നടത്തപ്പെട്ടു. കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക "മാൻസരോവർ" പരിപാടിയെ ഏറെ ആകർഷകമാക്കി.
പ്രകാശനകർമ്മം ഹെഡ്മിസ്ട്രസ്സ് പ്രതിഭ പടനിലം നിർവഹിച്ചു.ഒൻപതാം ക്ലാസ്സിലെ കുട്ടികൾ എൽ.പി ക്ലാസ്സിലെ കുട്ടികൾക്ക് ഹിന്ദി ക്ലാസ്സെടുത്തത് പരിപാടിയെ മിഴിവുറ്റതാക്കി. പരിപാടികൾക്ക് സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്, ഡോ.സിന്ധു, കെ.പി.ഉഷ, ഡോ.വിശ്വലക്ഷ്മി, റോബിൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments