ടെൻഷൻ പിടിച്ച ജീവിതത്തിൽ മലയാളിയെ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയ സംവിധായകനായിരുന്നു അന്തരിച്ച ഷാഫിയെന്ന് മലയാളം മീഡിയാ ഓൺലൈൻ അസോസിയേഷൻ പ്രസിഡണ്ട് എ.കെ ശ്രീകുമാർ ,ജനറൽ സെക്രട്ടറി അനൂപ് കെ.എം ,ട്രഷറർ അനീഷ് കെ.വി എന്നിവർ അഭിപ്രാപ്പെട്ടു.
അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളായ മിസ്റ്റർ പോഞ്ഞിക്കരയും ,ദശ മൂലം ദാമുവും എല്ലാം ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ്. ശുദ്ധഹാസ്യത്തെ ഉപാസിച്ച കഥാകാരന് മലയാളം മീഡിയാ ഓൺലൈൻ അസോസിയേഷൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments