Latest News
Loading...

ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷന്‍ കടകള്‍ക്ക് എതിരെ നടപടി



സമരക്കാരോട് ശത്രുതയില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷന്‍ കടകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനിൽ പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം കൊടുക്കാനുള്ള നടപടി എല്ലാം സ്വീകരിക്കും. 




റേഷന്‍ വ്യാപാരികളുടെ സമരത്തെ നോക്കിക്കണ്ട് അനുസൃതമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നും ആവശ്യമുള്ള കേന്ദ്രങ്ങളില്‍ മൊബൈല്‍ വാഹനങ്ങളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്നും ജി.ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.


'റേഷന്‍ വ്യാപാരികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. വേതന വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങളിലും പരിഹാരം കണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ പരിഗണന ബാധ്യത ജനങ്ങളോടാണ്. സമരക്കാരോട് ഒരു ശത്രുതയും ഇല്ല. വേതന പരിഷ്‌കരണത്തിന് കുറച്ച് സമയം വേണം. സമയമെടുത്ത് പരിഹാരം കണ്ടെത്താം എന്നാണ് പറഞ്ഞത്', മന്ത്രി പറഞ്ഞു.




സമരക്കാരെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഒരു ശ്രമവുമില്ലെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നാല്‍ അതിനു തയ്യാറാണെന്നും ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നുകിടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക എന്നതാണ് അവരുടെ പ്രാഥമിക കടമയെന്നും അത് ചെയ്തില്ലെങ്കില്‍ കടകള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments