പൂവരണി മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഞായറാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മാസം 2 ഞായര്‍ വൈകുന്നേരം 6 ന് തന്ത്രി മുഖ്യന്‍ ബ്രഹ്‌മശ്രീ ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റും. അന്നേ ദിവസം 7 പി.എം.ന് തിരുവരങ്ങിന്റെ ഉദ്ഘാടനം അഡ്വ: കൃഷ്ണരാജ് നിര്‍വ്വഹിക്കും.
തുടര്‍ന്ന് വിശിഷ്ട വ്യക്തികളെ ആദരിക്കലും നൃത്ത സന്ധ്യയും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫെബ്രുവരി 7 വരെ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ രാവിലെ 8.. 30 ന് കാഴ്ച ശ്രീബലിഎഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, 12 ന് ഉത്സവ ബലിദര്‍ശനം.വൈകു ന്നേരം 5.30 ന് കാഴ്ച ശ്രീബലി6.30 ന് ദീപാരാധന, ചുറ്റുവിളക്ക് 9.30 ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും. പള്ളി വേട്ട ദിനമായ ഫെബ്രുവരി 8 ന് പതിവ് ചടങ്ങുകള്‍ക്ക് പുറമേ രാവിലെ 8.30 മുതല്‍ 1 വരെ ശ്രീ ബലി എഴുന്നള്ളത്ത് വൈകുന്നേരം 4.30 ന് കാഴ്ച ശ്രീബലി 8 ന് ദീപാരധന , 10 .30 ന് പള്ളി വേട്ട എഴുന്നള്ളത്ത്, മേജര്‍ സെറ്റ് പാണ്ടിമേളം എന്നിവ നടക്കും.
ആറാട്ടുദിവസമായ ഫെബ്രുവരി 9 ന് പതിവ് ചടങ്ങുകള്‍ക്ക് പുറമേ 11 ന് ആറാട്ട് സദ്യ . 12 ന് സമൂഹ നാമ ജപം.ആറാട്ടു ബലി, കൊടിമരച്ചുവട്ടില്‍ സമൂഹപ്പറ 1ന് ആറാട്ട് എഴുന്നള്ളത്ത് വൈകുന്നേരം 4.30 ന് ആറാട്ട് 5.30 ന് ആറാട്ടു കടവില്‍ നിന്നും തിരിച്ചെഴുന്നള്ളത്ത്. 7 ന് മീനച്ചില്‍ വടക്കേക്കാവില്‍ ഇറക്കി പൂജ,പ്രസാദമൂട്ട് 8 ന് വാദ്യമേളങ്ങളുടേയും, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മീനച്ചില്‍ വടക്കേക്കാവില്‍ നിന്നും പുറപ്പാട്. 9ന് കുമ്പാനി ജംഗഷനില്‍ ആറാട്ട് എതിരേല്പ്. 10 ന് ആല്‍മരച്ചുവട്ടില്‍ മേളം 11.30 ന് കൊടിക്കീഴില്‍ പ്പറ , വലിയ കാണിക്ക, കൊടിയിറക്ക് തിരുവുത്സ ദിനങ്ങളില്‍ വിവിധ കലാപരിപാടികള്‍, തിരുവരങ്ങില്‍ അരങ്ങേറും .
ഫെബ്രുവരി 3 ന് രാവിലെ 10 ന് കരാക്കെ ഗാനമേള,വൈകിട്ട് 7ന് കൈ കൊട്ടിക്കളി 7.30 മുതല്‍ നൃത്ത നൃത്ത്യങ്ങള്‍, ഫെബ്രുവരി 4 ന് 10 ന് ഭക്തി ഗാനസുധ വൈകുന്നേരം 7 ന് തിരുവാതിര 7 30 മുതല്‍ നൃത്ത സന്ധ്യ 5 ന് രാവിലെ 10 ന് ഓട്ടന്‍ തുള്ളല്‍ വൈകുന്നേരം 6.45 ന് തിരുവാതിര 7 30 മുതല്‍ ബാലെ എന്നിവ നടക്കും. 6 ന് രാവിലെ 10.30 ന് കരാക്കെ ഗാനമേള.വൈകുന്നേരം 7 ന് തിരുവാതിര 8.15 ന് ക്ലാസിക്കല്‍ ഡാന്‍സ് 7 ന് രാവിലെ 10.30 ന് ചാക്യാര്‍ കൂത്ത്, 7 ന് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സിന്റെ ഗാനമേള പള്ളി വേട്ട ദിനത്തില്‍ വൈകുന്നേരം 8 ന് ഫ്യൂഷന്‍നൈറ്റും നടക്കും..ഉത്സവബലിയോടനുബന്ധിച്ച് എല്ലാ ദിവസവും പ്രസാദമൂട്ട് ഉണ്ടായിരിക്കുന്നതാണ്.
പഞ്ചവാദ്യ പ്രമാണി ചോറ്റാനിക്കര വിജയന്‍ മാരാരുടെ പഞ്ചവാദ്യം, ചേരാനല്ലൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മേജര്‍ സെറ്റ് പാണ്ടിമേളം, ക്ഷേത്ര വാദ്യ കലാരത്‌ന ആ നിക്കാട് കൃഷ്ണകുമാര്‍ എന്നിവര്‍ വാദ്യമേളങ്ങള്‍ നയിക്കും.ഗജരാജന്‍ പറയന്നാര്‍കാവ് കാളി ദാസന്‍ പൂവരണി തേവരുടെ തിടമ്പേറ്റും.
വാര്‍ത്ത സമ്മേളനത്തില്‍ പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് സുനില്‍ കുമാര്‍ ആനിക്കാട്ട് .ജനറല്‍ കണ്‍വീനര്‍ കെ.വി.ശങ്കരന്‍ നമ്പൂതിരി, സെക്രട്ടറി സഞ്ജീവ് കുമാര്‍ ശ്രീ ഭവനം,വൈസ് പ്രസിഡന്റ് ഗിരീഷ് പുറയ്ക്കാട്ട്, പി. സി.അരവിന്ദന്‍ നിരവത്ത്,ട്രഷറര്‍ മുരളീധരന്‍ കുരുവിക്കൂട്ട്, മധുസൂദനന്‍ പാലക്കുഴയില്‍ എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments