ഈരാറ്റുപേട്ട കേരള കോണ്‍ഗ്രസിന്റെ സ്ഥാപക പ്രവര്‍ത്തകനും പൂഞ്ഞാര്‍ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റും കര്‍ഷക നേതാവുമായ സക്കറിയാസ് തുടിപ്പാറയ്ക്ക് 100-ാം പിറന്നാള്‍ ആശംസയുമായി പി.ജെ ജോസഫ് എംഎല്‍എ എത്തി. ഇന്ന് കൊണ്ടൂരിലുള്ള സക്കറിയാസ് തുടിപ്പാറയുടെ വീട്ടിലെത്തി കേക്കും മുറിച്ചാണ് പി.ജെ ജോസഫ് മടങ്ങിയത്.
കേരള കോണ്‍ഗ്രസിന്റെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനും സംഘാടകനുമായിരുന്നു സക്കറിയാസ് തുടിപ്പാറ. പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസിനെ കെട്ടിപ്പെടുന്നതില്‍ സജീവമായ നേതൃത്വം നല്‍കിയവരില്‍ പ്രമുഖ സ്ഥാനത്താണു സക്കറിയാസ് തുടിപ്പാറയുടെ സ്ഥാനം.
സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും കര്‍ഷകരെയും കര്‍ഷക പെന്‍ഷന്‍കാരെയും, ഏകോപിപ്പിക്കുന്നതിനു 100-ാം വയസിലും നേതൃത്വം നല്‍കുകയാണ് സക്കറിയാസ് തുടിപ്പാറ.
മാണി സി കാപ്പന്‍ എംഎല്‍എയും അനുമോദനവുമായി എത്തിയിരുന്നു. 100-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായുള്ള അനുമോദന യോഗം നാളെ് അരുവിത്തുറ പള്ളി പാരിഷ് ഹാളില്‍ നടത്തും. നിരവധി രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments