Latest News
Loading...

ഞൊണ്ടിമാക്കൽ പുലിമലക്കുന്ന് പ്രവിത്താനം റോഡ് ഉദ്ഘാടനം വ്യാഴാഴ്ച



നവീകരണം പൂർത്തിയാക്കിയ ഞൊണ്ടിമാക്കൽ പുലിമലക്കുന്ന് പ്രവിത്താനം റോഡ് വ്യാഴാഴ്‌ച നാടിന് സമർപ്പിക്കും. മാണി സി കാപ്പൻ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടായ 1 കോടി 32 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ആധുനിക നില വാരത്തിൽ പൂർത്തീകരിച്ചത്. ഇതിൽ നഗരസഭാ പരിധിയിലുള്ള റോഡിൻ്റെ ഉദ്ഘാടനമാണ് നടക്കുന്നത്. തകർന്ന് കിടന്ന റോഡാണ് ഒടുവിൽ സഞ്ചാരയോഗ്യമായത്. മരിയസദന ത്തിലേയ്ക്കുള്ള റോഡ് കൂടിയാണിത്.


ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകളും ഓടകളും നിർമിച്ചും വീതി കൂട്ടിയുമാണ് റോഡ് പൂർത്തീകരിച്ചത്. മരിയസദന ത്തിന് മുൻവശത്തായി റോഡ് ഏറെ തകർന്ന നിലയിലായിരുന്നു. ഇളംതോട്ടം കവല ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമാ യി പുതിയ കലുങ്ക് നിർമിച്ചു. 



റോഡിന് ഇരുവശവും ശുചീകരിച്ച് കോൺക്രീറ്റ് ചെയ്‌ത്‌ റോഡിന് വീതി വർധിപ്പിച്ചിട്ടുണ്ട്. ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപം റോഡ് ഉയർത്തി നിർമിക്കുകയും ചെയ്‌തു. ചൂണ്ടച്ചേരി എൻജീനീയറിംഗ് കോളേജി ലേയ്ക്ക് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന എളുപ്പവഴികൂടിയാണിത്.



ഉദ്ഘാടന യോഗത്തിൽ പാലാ നഗരസഭാ ആറാം വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. പാലാ രൂപത വികാരി ജനറാളും എൻജിനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ ഫാ. ജോസഫ് മാലേപ്പറമ്പിൽ മു ഖ്യപ്രഭാഷണം നടത്തും. സന്തോഷ് മരിയസദനം ചടങ്ങിൽ ആശംസകളർപ്പിക്കും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments