Latest News
Loading...

പുതുവേലിയിലും രാമപുരത്തും മത്സ്യഫെഡിന്റെ ഹൈടെക് ഫിഷ്മാർട്ടുകൾ; ഉദ്ഘാടനം 16-ന്



 വെളിയന്നൂർ, രാമപുരം ഗ്രാമപ്പഞ്ചായത്തുകളിൽ മത്സ്യഫെഡിന്റെ ഹൈടെക് ഫിഷ്മാർട്ടുകൾ തുടങ്ങുന്നു. എം.സി. റോഡ് സൈഡിൽ പുതുവേലിപാലം ജങ്ഷനിലും രാമപുരം ടൗൺ ബസ് സ്റ്റാൻഡിനു സമീപവുമാണ് പി.എം.എം.എസ്.വൈ. പദ്ധതിപ്രകാരം പുതിയ വിൽപനകേന്ദ്രങ്ങൾ വരുന്നത്. 



പുതുവേലിയിലെ ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം ജനുവരി 16ന്(വ്യാഴാഴ്ച) രാവിലെ ഒൻപതുമണിക്കു മോൻസ് ജോസഫ് എം.എൽ.എ. നിർവഹിക്കും.  മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെളിയന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ആദ്യവിൽപന നടത്തും.അന്നുതന്നെ രാവിലെ 11-ന് രാമപുരത്തെ ഫിഷ് മാർട്ട് മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ ആദ്യവിൽപന നിർവഹിക്കും.



ഉപയോക്താക്കൾക്ക് ഗുണമേന്മയേറിയ കടൽ, കായൽ മത്സ്യങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മത്സ്യഫെഡ് ജില്ലാ മാനേജർ ഡോ. ജോയ്സ് ഏബ്രഹാം അറിയിച്ചു. പച്ചമീനിനു പുറമേ മത്സ്യഫെഡിന്റെ മൂല്യവർധിത ഉത്പന്നങ്ങളും കറിക്കൂട്ടുകളും ഇവിടെ ലഭിക്കും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments