പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനിൽ കുമാർ മഞ്ഞപ്ലാക്കൽ, മിനിമോൾ ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജി ഷാജി, ആനിയമ്മ സണ്ണി, റോജി തോമസ്, നിഷ സാനു, കൃഷി ഓഫീസർ അബ്രാഹം സ്കറിയ, കൃഷിഭവനിലെ ഉദ്യോഗസ്ഥർ, കർഷകർ പങ്കെടുത്തു. 151 കർഷകർക്ക് പദ്ധതി പ്രകാരം തൈകൾ വിതരണം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments