മേലുകാവ് കുളത്തിക്കണ്ടം ശാസ്താംപുരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരോത്രമഹോത്സവത്തിന് 17 ന് 7 ന് കൊടിയേറും. ക്ഷേത്രാചാര്യൻ സുധാകരൻ തന്ത്രിയുടെയും മേൽശാന്തി രാജേഷ് മതിയത്തിന്റെയും കാർമികത്വത്തിൽ കൊടിയേറ്റ് കർമ്മം നടത്തും. 6.30 ന് ദീപാരാധന, പുഷ്പാഭിഷേകം, എട്ടിന് ഉണ്ണിയൂട്ട്, പ്രസാദമൂട്ട്.
18 ന് എട്ടിന് പന്തീരടിപൂജ, പത്തിന് കലശം, 11 ന് കലശാഭിഷേകം, ആറിന് താലപ്പൊലി ഘോഷയാത്ര, ഗരുഡൻ പറവ, ഏഴിന് ഗുരുപൂജ, 7.30 ന് ശനീശ്വരപൂജ, പ്രസാദമൂട്ട്, 8.45 കലാസന്ധ്യ. 19 ന് പത്തിന് കാവടിഘോഷയാത്ര, 12.30 ന് കാവടിഘോഷയാത്ര, 12.30 ന് കാവടി അഭിഷേകം, മഹാപ്രസാദമൂട്ട്, മൂന്നിന് കാഴ്ചശ്രീബലി, 3.30 ന് ആറാട്ട് ബലി, നാലിന് ആറാട്ട് പുറപ്പാട്, 5.30 ന് ആറാട്ട് എതിരേൽപ്പ്, ഏഴിന് ഗാനമേള.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments