പെരുന്നാളിന് അലങ്കരിച്ച പള്ളി പോലൊരു ബസ്. സ്വകാര്യ ബസ്സല്ല, സര്‍ക്കാരിന്റെ സ്വന്തം കെഎസ്ആര്‍ടിസിയാണ് ലൈറ്റിംഗ് സംവിധാനമൊരുക്കി പുലിവാല് പിടിച്ചത്. മൂന്നാറിലേക്കുള്ള കെ എസ് ആര്‍ ടി സിയുടെ റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസില്‍ ഘടിപ്പിച്ച അനധികൃത ലൈറ്റ് സംവിധാനത്തിലാണ് വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തുവന്നത്.
കെ എസ് ആര്‍ ടി സി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസില്‍ അനധികൃതലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്നാണ് ഹൈക്കോടതി ചോദിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്നും കോടതി നിരീക്ഷിച്ചു. പൂര്‍ണ്ണമായും സുരക്ഷാമാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് കെ എസ് ആര്‍ ടി സിയുടെ റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസിലെ അനധികൃതലൈറ്റ് സംവിധാനമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സ്വകാര്യ വാഹനങ്ങളും ബസുകളും ടൂറിസ്റ്റ് ബസുകളും ഏര്‍പ്പെടുത്തുന്ന അലങ്കാര, ലൈറ്റിംഗ് സംവിധാനങ്ങള്‍ക്കെതിരെ വഴിയിലിറങ്ങി നടപടിയടുക്കുമ്പോഴാണ് സര്‍ക്കാര്‍ ബസിന്റെ നിയമലംഘനം. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് മറ്റന്നാളത്തേക്ക് പരിഗണിക്കാനായി മാറ്റി. കോടതി ചെവിക്കുപിടിച്ചാല്‍ ഘടിപ്പിച്ചതൊക്കെ അഴിച്ചുമാറ്റേണ്ടിയും വരും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments