തീക്കോയി CPI ടൗൺ ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗർ പള്ളിവാതിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി വിനോദ് ജോസഫിനെയും അസിസ്റ്റൻറ് സെക്രട്ടറിയായി തങ്കച്ചൻ സി ജെയും സമ്മേളനം തെരഞ്ഞെടുത്തു
ലോക്കൽ സെക്രട്ടറി പ്രശാന്ത് കെ എം, മണ്ഡലം കമ്മിറ്റി അംഗം രതീഷ് പി എസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റോണി സന്തോഷ് സിജോ ജോസഫ്, അരുൺ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സാണ്ണ് പള്ളിവാതിൽ ചെക്ക് ഡാം, ഇതി ന്റെ ചോർച്ച എത്രയും പെട്ടെന്ന് തടയണമെന്ന് ബ്രാഞ്ച് കമ്മിറ്റി പ്രമേയം പാസാക്കി. പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം എന്നിവ നടത്തി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments