Latest News
Loading...

കൊയ്ത്തുത്സവം സംഘടിപ്പിച്ചു



മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ തരിശായിക്കിടന്ന ഇടമറ്റം ചീങ്കല്ല് പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. 



നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും നെല്ലുദ്പാദന രംഗത്ത് വിപ്ലവകരമായ കുതിച്ചു ചാട്ടവും ലക്ഷ്യം വെച്ചു കൊണ്ട് നാൽപ്പതേക്കറോളം വരുന്ന തരിശു ഭൂമിയിലാണ് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നെൽകൃഷി നടത്തിയത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് ചെമ്പകശ്ശേരി, ഷിബു പൂവേലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, മെമ്പർമാരായ നളിനി ശ്രീധരൻ, 


ബിജു റ്റി.ബി, ലിസമ്മ ഷാജൻ, ജോയി കുഴിപ്പാല, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, സാജോ പൂവത്താനി, ബിന്ദു ശശികുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത ഹരിദാസ്,  മീനച്ചിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ.ജോസ് ടോം പുലിക്കുന്നേൽ, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, കൃഷി ഓഫീസർ അഖിൽ കെ . രാജു തുടങ്ങിയവർ സംസാരിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments