Latest News
Loading...

കാര്‍ ലോറിയില്‍ ഇടിച്ചുകയറി. ഡീസല്‍ പൊട്ടിയൊഴുകി



അപകടങ്ങള്‍ ഒഴിയാത്ത പാലാ തൊടുപുഴ റോഡില്‍ ഇന്നും അപകടം. കൊല്ലപ്പള്ളി ടൗണിലാണ് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ കാര്‍ ലോറിയുടെ ഡീസല്‍ ടാങ്കിലേയ്ക്കാണ് ഇടിച്ച് കയറിയത്. തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളി ടൗണിന് ശേഷമുള്ള പാലത്തിന് സമീപമായിരുന്നു അപകടം.


അപകടത്തെ തുടര്‍ന്ന് ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിയൊഴുകിയത് പരിഭ്രാന്തി പരത്തി. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഡീസല്‍ കഴുകിയാണ് അപകടസാധ്യത ഒഴിവാക്കിയത്. ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. 







അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കഴിഞ്ഞയിടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ പുതിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പിഴക് സ്വദേശികളുടെ വാഹനമാണെന്നാണ് വിവരം

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments