വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടന്ന ധർണ പാർട്ടി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ ഉദ്ഘാടനം ചെയ്തു. മണിയാർ ജല വൈദ്യുത പദ്ധതിയുടെ നടത്തിപ്പ് ചുമതല കാലാവധി സ്വകാര്യ കമ്പനിക്ക് നീട്ടിക്കൊടുക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് മുഖ്യ പ്രഭാഷണം നടത്തി. കെട്ടിട നികുതിയും മറ്റു നികുതികളും കുത്തനെ കൂട്ടിയതും അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയും ചെയ്ത കാലത്ത് വൈദ്യുതി നിരക്ക് കൂട്ടിയത് അന്യായവും ജനദ്രോഹകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് സ്വാഗതം പറഞ്ഞു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments