Latest News
Loading...

ആഘോഷങ്ങൾ കളറാക്കി അഗസ്റ്റിനൈറ്റ്സ്: Leora 2024



പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ Leora 2024 എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം വർണ്ണശബളമായി നടന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിലിന്റെ അധ്യക്ഷതയിൽ ചേർന്ന് സമ്മേളനത്തിന്, സ്കൂൾ ഹെഡ്മാസ്റ്റർ  ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. 




സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. തോമസ് മധുരപ്പുഴ ക്രിസ്തുമസ് സന്ദേശം നൽകി. വചന പുൽക്കൂട്, നക്ഷത്ര നിർമ്മാണം, കരോൾ ഗാനം, ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക് വിതരണം തുടങ്ങിയ പരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുമാരി അന്ന ആദർശ് ഈ സമ്മേളനത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments