Latest News
Loading...

പൂഞ്ഞാറിൽ ലയൺസ് ക്ലബ് ഉദ്ഘാടനം ശനിയാഴ്ച


ചരിത്രമുറങ്ങുന്ന പൂഞ്ഞാറിന്റെ മണ്ണിൽ ലയൺസ് ക്ലബ്ബിന് തുടക്കം കുറിക്കുന്നു. പൂഞ്ഞാർ തെക്കേക്കര സ്റ്റോവ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന ചടങ്ങിൽ പാലാ ലയൺസ് ക്ലബ് ഓഫ്  സ്പൈസ് വാലി  പ്രസിഡൻറ് ലയൺ സുനിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് എ വി വാമനകുമാർ ക്ലബ്ബ് ഉദ്ഘാടനം നിർവഹിക്കും. 



അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജ്യോതിസ് മോഹൻ ഐആർഎസ് മുഖ്യാതിഥിയായി പങ്കെടുക്കും. ലയൺ തോമസുകുട്ടി ആനിത്തോട്ടം പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. ലയൺ ജേക്കബ് ജോസഫ് ഇൻസ്റ്റലേഷൻ നിർവഹിക്കും. 



സോൺ ചെയർപേഴ്സൺ ബി ഹരിദാസ്, മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സണ്ണി വി സക്കറിയ, വിന്നി ഫിലിപ്പ്, പൂഞ്ഞാർ ക്ലബ്ബ് പ്രസിഡൻറ് ഡെൻസിൽ ജെയിംസ്, റീജിയൻ ചെയർമാൻ ബിജു ആർ കെ , ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, പഞ്ചായത്ത് പ്രസിഡന്റും ക്ലബ് അംഗവുമായ ജോർജ് മാത്യു, വി കെ സജീവ്, സുരേഷ് വഞ്ചിപ്പാലം, പി.സി ചാക്കോ, ആർ മനോജ് , സുനിൽ സി തോമസ്, ക്ലബ് സെക്രട്ടറി അരുൺ മോഹൻ തുടങ്ങിയവർ സംബന്ധിക്കും. 



പാലാ മീഡിയ സെൻട്രൽ നടന്ന വാർത്താ സമ്മേളനത്തിൽ സോൺ ചെയർപേഴ്സൺ ബി ഹരിദാസ്, പൂഞ്ഞാർ ലൈൻസ് ക്ലബ്ബ് പ്രസിഡൻറ് ഡെൻസിൽ ജെയിംസ്, സെക്രട്ടറി അരുൺ മോഹൻ , ട്രഷറർ വിനോദ് ടി എൻ , സുശീൽ കുമാർ എന്നിവർ പങ്കെടുത്തു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments