Latest News
Loading...

KSEB പാലാ ഡിവിഷന് മുന്നിൽ ജീവനക്കാർ ഐക്യദാർഢ്യയോഗം ചേർന്നു



ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വൈദ്യുതിഭവനിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാലാ ഡിവിഷന് മുന്നിൽ ജീവനക്കാർ ഐക്യദാർഢ്യയോഗം ചേർന്നു. ജീവനക്കാരെ കുറച്ച് കേരളത്തിന്റെ വെളിച്ചം കെടുത്താനുള്ള വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധജ്വാല തെളിയിച്ചു. 




22-10-2024-ൽ മാനേജ്മെൻ്റും അംഗീകൃതസംഘടനയും നിയമനത്തിന് സംയുക്തമായി തീരുമാനിച്ച എണ്ണം നിയമനം പി. എസ്. സി യ്ക്ക് റിപ്പോർട്ട് ചെയ്യുക, 22-10-2024 ൽ തീരുമാനിച്ച പ്രകാരം ആശ്രിത നിയമനം നടത്തുക., ഉപഭോക്താക്ക ൾക്ക് മെച്ചപ്പെട്ട സേവനംനൽകുവാൻ ഇലക്ട്രിസിറ്റി വർക്കർ നിയമനം നടത്തുക,  ഉപഭോക്താക്ക ൾക്ക് തടസരഹിത സേവനം നൽകുവാൻ കോടതിയലഷ്യ കേസ് തീർപ്പാക്കി വർക്കറിൽ നിന്നും ലൈൻമാൻ പ്രൊമോഷൻ നടത്തുക.





ഗുണമേന്മയുള്ള സാധന സാമഗ്രികൾ സമയബന്ധിതമായി വിതരണം ചെയ്യുക, ശമ്പള പരിഷ്ക്കരണ കരാറുകൾക്ക് അംഗീകാരം നൽകുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ജീവനക്കാർക്കും പെൻഷൻകാർക്കും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, കരാർ തൊഴിലാളി ബില്ലുകൾ യഥാസമയം നൽകുക  എന്നീ ആവശ്യങ്ങൾക്കയാണ്  11 ദിവസമായി തുടരുന്ന അനിശ്ചിതകാല പ്രക്ഷോഭം നടന്നു വരുന്നത്.  പ്രതിഷേധ യോഗത്തിൽ ശ്രീ. ബോബി തോമസ്, ബിജു ജോസഫ് എന്നിവർ സംസാരിച്ചു. പ്രദീഷ് സി പി, ശ്രീകുമാർ എ എം, ജ്യോതിലക്ഷ്മി, അശ്വതി വി എസ്, രാജേഷ് കെ ആർ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments