കുറഞ്ഞ നിരക്കിൽ വൈദ്യുതി ലെഭിക്കേണ്ട കരാർ റദാക്കി കൂടിയ വിലക്ക് വൈദ്യുതി വാങ്ങുവാൻ സർക്കാർ എടുത്ത തീരുമാനമാണ് ചാർജ് വർധനക്ക് ഇടയാക്കിയതെന്നു ജനങ്ങൾ തിരിച്ചറിഞ്ഞെന്നു കെ. പി. സി. സി. നിർവാഹക സമതി അംഗം ജോഷി ഫിലിപ്പ് പറഞ്ഞു.
വൻ അഴിമതിയാണ് വൈദ്യുതി വകുപ്പിൽ നടക്കുന്നത്. വൈദ്യുതി വാങ്ങുവാൻ യു. ഡി. എഫ്. സർക്കാർ ഉണ്ടാക്കിയ ദീർഘകാല കരാർ റദാക്കി പുതിയ ഹൃസ്വകാല കരാർ ഉണ്ടാക്കിയതിന് പിന്നിൽ ചിലരുടെ വൻ സാമ്പത്തിക താല്പര്യങ്ങളാണ്. ഇതേപറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.
വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈദ്യുതി ഭവന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു. ഡി. എഫ്. സർക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതി ബോർഡിനെ കോടികളുടെ കടക്കെണിയിലാക്കിയത് എൽ. ഡി. എഫ്. ഗവണ്മെന്റ് ആണ്.
ബ്ലോക്ക്പ്രസിഡൻ്റ് എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി, രാജൻ കൊല്ലംപറമ്പിൽ,
ഷോജി ഗോപി ,സാബു എബ്രഹാം, പയസ് മാണി, ,തോമസുകുട്ടി നെച്ചിക്കാട്ട്, കെ.ജെ ദേവസ്യ, ബിബിൻ രാജ്, പ്രദീപ് പ്ലാച്ചേരി
പ്രിൻസ് വി. സി,
രാഹുൽ പി.എൻ ആർ ,ബിനോ ചൂരനോലി ,ഹരിദാസ് അടമത്ര, ഷിജി ഇലവുംമൂട്ടിൽ,അബ്ദുൾ കരീം, അർജുൻ സാബു, ടോണി തൈപ്പറമ്പിൽ, കിരൺ അരീക്കൽ,റെജി തലക്കുളം, ആര്യ സബിൻ, തോമസ് പാലക്കുഴ, ടോം രാജ്,ശ്രീകുമാർ ടി.സി, സോണി ഓടച്ചുവട്ടിൽ മനോജ് വള്ളിച്ചിറ സത്യൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments