Latest News
Loading...

വാർഷിക പൊതുയോഗവും അവാർഡ് ദാനവും യാത്രയയപ്പ് സമ്മേളനവും



പാലാ മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ്  സൊസൈറ്റി യുടെ 2023 - 24 ലെ വാർഷിക പൊതുയോഗവും അവാർഡ് ദാനവും യാത്രയയപ്പ് സമ്മേളനവും നടന്നു. അവാർഡ് ദാനം മുനിസിപ്പൽ ചെയർമാൻ ഷാജു. വി. .തുരുത്തൻ   നിർവഹിച്ചു. പാലാ മീനച്ചിൽ താലൂക്ക് കോപ്പറേറ്റീവ് എംപ്ലോയീസ് കോപ്പറേറ്റീവ്  സൊസൈറ്റി  ഹാളിൽ ആണ്  സമ്മേളനം നടന്നത്.

.


സമ്മേളനത്തിൽ മികച്ച സഹകാരിക്കും മികച്ച സഹകരണ ജീവനക്കാരനുമുള്ള അവാർഡ് ദാനം മുനിസിപ്പൽ ചെയർമാൻ ഷാജു. വി. .തുരുത്തൻ നിർവഹിച്ചു. മികച്ച സഹകാരിയായി ടോബിൻ കെ അലക്സിനെ തിരഞ്ഞെടുത്തു. പ്രസിഡൻറ് സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
അംഗങ്ങളുടെ യാത്രയയപ്പും ഉപഹാര സമർപ്പണവും സമ്മേളനത്തിൽ നടന്നു.





വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനം മുൻസിപ്പൽ പ്രതിപക്ഷ നേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനി ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ എന്നിവർ നിർവഹിച്ചു.വൈസ് പ്രസിഡൻറ് അരുൺ ഗിരീഷ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മീനച്ചിൽ സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഡാർലിംഗ് ചെറിയാൻ ജോസഫ്,മീനച്ചിൽ സഹകരണ സംഘം അസിസ്റ്റൻറ് ഡയറക്ടർ ബീനാ എം ജോസഫ്,



കോർപ്പറേറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോ പ്രസാദ് , കേരളാ 
കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയ പ്രസിഡൻ്റ് മനോജ് എം.പി. ,കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പ്രസിഡൻറ് അരുൺ ജെ മൈലാടൂർഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മികച്ച സഹകാരി അവാർഡ് ജേതാവ്,മികച്ച സഹകരണ ജീവനക്കാരനുള്ള അവാർഡ് ജേതാവ് എന്നിവർ മറുപടി പ്രസംഗം നടത്തി.സെക്രട്ടറി ജി ബിജുകുമാർ സമ്മേളനത്തിൽ കൃതജ്ഞത രേഖപ്പെടുത്തി

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments