പാലാ കെ എം മാണി മെമ്മോറിയല്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം നടത്തി.പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് അഭിലാഷ് റ്റി നിര്‍വ്വഹിച്ചു.
സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നൗഷാദ് അധ്യക്ഷനായിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ വി സിന്ധു സ്വാഗതം പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട് ആര്‍ എം ഒ ഡോ. അരുണ്‍,ഡോ.രേഷ്മ, ആശുപത്രി നെഴ്‌സിംഗ് സൂപ്രണ്ട് ഷെറീഫാ വി എം, ലേ സെക്രട്ടറി ശ്രീകുമാര്‍, എച്ച് ഐ സി നഴ്‌സിംഗ് ഓഫീസര്‍ രാജു തുടങ്ങിയവര്‍ സംസാരിച്ചു.
.ആശുപ്രതിയില്‍ നിന്നും സ്ഥലം മാറി പോയവരെ ചടങ്ങില്‍ ആദരിച്ചു.ആശുപത്രി ജീവനക്കാര്‍ തമ്മില്‍ സ്‌നേഹസമ്മാനം പരസ്പരം കൈമാറി. ജീവനക്കാരുടെ വിവിധ കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ച് നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments