സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ കമ്മീഷൻ നൽകാത്തതിലും ഓണത്തിന് അനുവദിച്ച ഫെസ്റ്റിവൽ അലവൻസ് ലഭിക്കാത്തതിലും കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ കമ്മീഷൻ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ചൊവ്വാഴ്ച കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു
സമരപരിപാടിയുടെ ഭാഗമായി മീനച്ചിൽ താലൂക്ക്റേഷൻ വ്യാപാരി ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിൽ മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു ധർണ്ണയുടെ ഉത്ഘാടനര ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സേവിയർ ജെയിംസ് നിർവഹിച്ചു അഡ്വക്കേറ്റ് സന്തോഷ് മണർകാട് അധ്യക്ഷനായിരുന്നു കെ കെ ഗിരീഷ് കുമാർ ടോമിച്ചൻ പഴേ മഠം ഗോപിനാഥൻ നായർ സജി മാത്യു വി പി ഇബ്രാഹിം പി ജെ ജോയി കെ ജെ സന്തോഷ് കെ എ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments