Latest News
Loading...

പാലായില്‍ ആവേശമായി മിനി മാരത്തണ്‍ മല്‍സരം



പ്രൊഫസര്‍ സിസിലിയാമ്മ ജോസഫ് അവുസേപ്പറമ്പില് മെമ്മോറിയല്‍ ട്രസ്റ്റിന്റെയും, വേള്‍ഡ് മലയാളി കൗണ്‍സിലില്‍ പാലാ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  മിനി മാരത്തോണ്‍ മല്‍സരം പാലായില്‍ ആവേശം പകര്‍ന്നു. രാവിലെ 7ന് പാലാ സ്റ്റേഡിയം കവാടത്തിങ്കല്‍ നിന്നാമ് മല്‍സരം ആരംഭിച്ചത്. പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു മാരത്തണ്‍ അല്‍ഫോന്‍സാ കോളേജ് ചുറ്റി സ്റ്റേഡിയം ജംഗ്ഷനില്‍ സമാപിച്ചു. 

50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും 55 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കുമായാണ് മല്‍സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ തൃശൂര്‍ സ്വദേശി ബാബു ജോസഫ് പുരുഷ വിഭാഗത്തിലും ചാലക്കുടി സ്വദേശി ലവ്‌ലി ജോസഫ് വനിതാ വിഭാഗത്തിലും ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനദാനം പാലാ ഡി.വൈ.എസ്.പി കെ സദന്‍ നിര്‍വ്വഹിച്ചു. അഡ്വ.സന്തോഷ് മണര്‍കാട്, വി.എം അബ്ദുള്ള ഖാന്‍, പ്രശാന്ത് വള്ളിച്ചിറ, ബെന്നി മൈലാടൂര്‍, സതീഷ് മണര്‍കാട് തുടങ്ങിയവര്‍ മല്‍സരങ്ങള്‍ക്ക് നേതൃത്വം നല്കി. 




പാലാ ഉള്ളനാട് സ്വദേശിനിയായിരുന്നു പ്രൊഫസര്‍ സിസിലിയാമ്മ. ഉള്ളനാട് ഔസേപ്പറമ്പില്‍ തൊമ്മന്‍ ജോസഫിന്റെ 10 മക്കളില്‍ എട്ടാമത്തെ ആള്‍ ആയിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജില്‍ കായികാധ്യാപിക ആയിരുന്ന അവര്‍ ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച 800 മീറ്ററില്‍ ഗോള്‍ഡ് മെഡല്‍ നേടി പ്രസിഡന്റിന്റെ അവാര്‍ഡും നേടിയിട്ടുണ്ട്. 53-ാം വയസ്സിലാണ് അന്തരിച്ചത്. സഹോദരി പ്രൊഫസര്‍ ഫിലോമിന ജോസഫ് മാനേജിങ് ട്രസ്റ്റിയായി രൂപീകരിച്ച ട്രസ്റ്റ് ആണ് മിനിമാരത്തണ്‍ സംഘടിപ്പിച്ചത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments