Latest News
Loading...

കരിയർ എക്സ്പോയുടെ സ്വാഗത സംഘരൂപീകരണ യോഗം



പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 നവംബർ 29,30 തീയതികളിലായി  നടക്കുന്ന പാലാ വിദ്യാഭ്യാസ ജില്ലാ മിനി ദിശ കരിയർ എക്സ്പോയുടെ സ്വാഗത സംഘരൂപീകരണ യോഗം പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു രക്ഷാധികാരിയായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡുമാരും സൗഹൃദ കോർഡിനേറ്റർമാരും അടങ്ങുന്നതാണ് വിവിധ കമ്മിറ്റികൾ. 

പ്ലസ് ടു കഴിഞ്ഞുള്ള തുടർപഠനത്തെക്കുറിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകുന്നതിന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻസ് കൗൺസിലിങ്  വിഭാഗം വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ ഒരുക്കുന്ന കരിയർ പ്രോഗ്രാമാണ് മിനിദിശ. ഇതിൽ കേരളത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്റ്റാളുകൾ ഉണ്ടാകും. അതോടൊപ്പം കരിയർ സെമിനാറുകൾ, പേപ്പർ അവതരണം എന്നിവയും ഉണ്ടാകും. 




മിനിദിശ  നവംബർ 29 വെള്ളിയാഴ്ച്ച രാവിലെ 9.30 ന് ശ്രീ. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് ഹയർ സെക്ക സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സ്വാഗതസംഘയോഗം സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ. മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന്  വിവിധ കമ്മിറ്റികൾക്ക് രൂപം നല്കി. മിനി ദാസ്, നിജോയി പി. ജോസ്,
അനിൽകുമാർ കെ.ജി. എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments