Latest News
Loading...

നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ നാളെ മുതൽ



പാലാ :സീറോ മലബാർ സഭയിൽ ആദ്യമായി നൊവേന ആരംഭിച്ചതും തീർത്ഥാടന കേന്ദ്രവുമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നാളെ മുതൽ 17 ഞായർ വരെ ആഘോഷിക്കുന്നു. തിരുനാൾ ദിനങ്ങളിൽ രാവിലെ 4:30 ദിവ്യകാരുണ്യ ആരാധന,ജപമാല തുടർന്ന് 5:30, 7, 9:30.വൈകുന്നേരം 4:30, 6:30 എന്നീ സമയങ്ങളിൽ ആഘോഷമായ വി.കുർബാന,നൊവേന എന്നിവയുണ്ടായിരിക്കും.നവംബർ 9 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊടിയേറ്റ്,തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ് .നവംബർ 16 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വാഹനവെഞ്ചിരിപ്പ് ഉണ്ടായിരിക്കും.



പ്രധാന തിരുനാൾ ദിനമായ നവംബർ 17 ഞായറാഴ്ച രാവിലെ 4:30 ന് ദിവ്യകാരുണ്യ ആരാധന,ജപമാല തുടർന്ന് 5:30 , 7 , 9:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം, നൊവേന ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങൾ 4 മണിക്ക് പ്രസുദേന്തി വാഴ്ച . 4:30ന് ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം തുടർന്ന് തിരുനാൾ പ്രദക്ഷിണം ,നിത്യസഹായ മാതാവിൻ്റെ നൊവേന,പരിശുദ്ധ കുർബാനയുടെ ആശിർവാദം. തിരുനാൾ തിരുകർമ്മങ്ങൾക്ക് വികാരി ഫാ.ജോസഫ് തടത്തിൽ,സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.സ്കറിയ മേനാംപറമ്പിൽ,ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ നേതൃത്വം നൽകും.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments