മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വികസന സമിതി, മരങ്ങാട്ടുപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്, കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, ക്ഷീരവികസന വകുപ്പ്, വായനശാലകള്‍, ആര്‍.പി.എസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാര്‍ഷിക ഉത്സവം ആവേശകരമായ തുടക്കം.നൂറുകണക്കിന് വാഹനങ്ങള്‍ പങ്കെടുത്ത വിളംബര റാലി പാലാ ഡി വൈ എസ് പി കെ സദന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാദര്‍ തോമസ് പഴവക്കാട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
തുടര്‍ന്ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി പാരിഷ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജി ഇമ്മാനുവല്‍ പതാക ഉയര്‍ത്തി. പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം സഹകരണ ബാങ്ക് പ്രസിഡണ്ട് എം എം തോമസ് നിര്‍വഹിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാര്‍ഷികോത്സവ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു.
ഉച്ചകഴിഞ്ഞ് മുതിര്‍ന്ന കര്‍ഷക സംഗമവും നടത്തമത്സരവും നടത്തി. ചേറ്റിലോട്ട മത്സരങ്ങള്‍, സൗഹൃദ വടംവലി, എന്നീ മത്സരങ്ങള്‍ നടത്തി. വൈകുന്നേരം നടന്ന കലാസന്ധ്യ സിനിമാനടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. തുടന്ന് റെക്കോര്‍ഡ് ഹോളഡര്‍ കുറിച്ചിത്താനം ജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് മാജിക് ഷോ മായാ മാന്ത്രികം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ഉഴവൂര്‍ ബ്ലോക്ക് പ്രസിഡണ്ട് പിസി കുര്യന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഡോ. സിന്ധു മോള്‍ ജേക്കബ് ,എടിഎ സിന്ധു കെ മാത്യു, വൈസ് പ്രസിഡന്റ് ഉഷാ രാജു ,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ റാണി ജോസഫ്, ആന്‍സമ്മ സാബു, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, സിറിയക്ക് മാത്യു, ജാന്‍സി ടോജോ, മെമ്പര്‍മാരായ സന്തോഷ് കുമാര്‍ എം എന്‍, പ്രസീദ സജീവ്, നിര്‍മ്മല ദിവാകരന്‍, ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയ്, സാബു അഗസ്റ്റിന്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന കാര്‍ഷിക സെമിനാര്‍ തിരുവനന്തപുരം കൃഷി ഡയറക്ടര്‍ എടിഎം പ്രമോദ് മാധവന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി ഫലവൃക്ഷ തൈകളും പച്ചക്കറി തൈ വിതരണവും ചെയ്തു. തുടര്‍ന്ന് നടന്ന തേങ്ങ പൊതിക്കല്‍, കപ്പ പൊതിക്കല്‍ മത്സരങ്ങള്‍ നടന്നു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments