ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചെമ്മലമറ്റം ടൗണിൽ സൈക്കിൾ റാലി നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി ചെമ്മലമറ്റത്തും പരിസര പ്രദേശങ്ങളിലും ചുറ്റിസഞ്ചരിച്ചു ലഘു ലേഖകളും ലഹരി വിരുദ്ധ സന്ദേശങ്ങളും നല്കി. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപകരായ ജിജോ ജോസഫ് ജിജി ജോസഫ് ജെസി എം ജോർജ് ഫ്രാൻസിസ് ജോസഫ് എന്നിവർ നേതൃർത്വം നല്കി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments