Latest News
Loading...

പാലാ നഗരസഭ ചെയര്‍മാന്റേത് അധികാര ദുര്‍വിനിയോഗവും രാഷ്ട്രീയ ഗുണ്ടായിസവും. ബിജെപി



പാലാ നഗരസഭാ ചെയര്‍മാന്‍ പാലായിലെ വ്യാപാര സ്ഥാപനത്തിനെതിരെ കയ്യൂക്ക് കാണിച്ചത് ശുദ്ധ തെമ്മാടിത്തരവും അധികാര ദുര്‍വിനിയോഗവും ആണെന്ന് ബിജെപി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു വിഷയത്തില്‍ നഗരസഭയുടെ ചെയര്‍മാന്‍ എന്ന സ്ഥാനത്തിരുന്ന് കൊണ്ട്  കോടതിക്ക് മുകളില്‍ നിയമം നടപ്പിലാക്കാന്‍ ഇറങ്ങുമ്പോള്‍ തനിക്കും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തിനും പാലായില്‍ പോലീസിനും കോടതിക്കും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്.

നഗരസഭാ പിതാവ് നിയമം നടപ്പിലാക്കാന്‍ എന്നുപറഞ്ഞ് ഇറങ്ങുമ്പോള്‍ പാലായിലെ ഫുട്പാത്തുകളില്‍ വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളുടെ ഫ്‌ലക്‌സുകളും ബോര്‍ഡുകളും കയ്യേറ്റങ്ങളും യഥേഷ്ടം ഉണ്ട് അവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ കയ്യേറ്റങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുമ്പോള്‍ ഇപ്പോള്‍ വന്നിരിക്കുന്ന ആ ആക്ഷേപത്തില്‍ കഴമ്പുണ്ട് എന്ന് തന്നെയാണ് കരുതേണ്ടത്. സ്ഥാപന ഉടമ നഗരസഭ ചെയര്‍മാനെതിരെ ആരോപിക്കുന്ന കൈക്കൂലി ചെയര്‍മാന് കിട്ടാത്തതിലുള്ള നിരാശയും അക്കാര്യം പുറം ലോകത്തോട്  അറിയിച്ചതിലും ഉള്ള വൈരാഗ്യവും മൂലം  ഔദ്യോഗിക വാഹനത്തില്‍ എത്തി ഗുണ്ടായിസം അഴിച്ചുവിടുമ്പോള്‍ ഇതിനുമുമ്പ് പല പ്രമുഖരും  ഇരുന്ന കസേരയ്ക്ക്  അപമാനമാണ് ഇപ്പോഴത്തെ ചെയര്‍മാനെന്നും ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ്  ബിനീഷ് ചൂണ്ടച്ചേരി പറഞ്ഞു. 





പാലായില്‍ ബിസിനസുകാര്‍ക്ക് സ്വതന്ത്രമായി ബിസിനസ് നടത്താന്‍ അവസരം ഒരുക്കണം. കയ്യേറ്റ വിഷയത്തില്‍ തുല്യ നീതി നടപ്പിലാക്കാന്‍ കഴിയാതെ തികച്ചും മനുഷ്യത്വരഹിതമായി പെരുമാറിയ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പുറത്തു പോകണം ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments